Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Muthanga Agitation

മു​ത്ത​ങ്ങ സ​മ​ര​ത്തി​നി​ടെ പോ​ലീ​സു​കാ​ര​ൻ കൊ​ല്ല​പ്പെ​ട്ട കേ​സ്; ഗീ​താ​ന​ന്ദ​ൻ ഉ​ൾ​പ്പ​ടെ 56 പേ​രെ വെ​റു​തെ​വി​ട്ടു

ക​ല്‍​പ്പ​റ്റ: മു​ത്ത​ങ്ങ സ​മ​ര​ത്തി​നി​ടെ പോ​ലീ​സ്‌ കോ​ൺ​സ്‌​റ്റ​ബി​ൾ വി​നോ​ദ്‌ കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ എം.​ഗീ​താ​ന​ന്ദ​ൻ ഉ​ൾ​പ്പ​ടെ 56 പേ​രും വെ​റു​തെ വി​ട്ടു. വ​യ​നാ​ട് ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. 2003 ഫെ​ബ്രു​വ​രി 19ന് ​ന​ട​ന്ന സം​ഭ​വ​ത്തി​ൽ 23 വ​ർ​ഷ​ത്തെ നി​യ​മ​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് കോ​ട​തി​യു​ടെ നി​ർ​ണാ​യ​ക വി​ധി.

പോ​ലീ​സു​കാ​ര​നാ​യ വി​നോ​ദി​നെ വെ​ട്ടി​ക്കൊ​ന്ന​ത് ര​ണ്ടാം ​പ്ര​തി​യാ​യ അ​ശോ​ക​നാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. എ​ന്നാ​ൽ അ​ശോ​ക​ൻ നേ​ര​ത്തെ മ​ര​ണ​പ്പെ​ട്ട​തി​നാ​ൽ ശി​ക്ഷ വി​ധി​ച്ചി​ട്ടി​ല്ല. വി​നോ​ദ് വ​ധ​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന തെ​ളി​യി​ക്കാ​നാ​യി​ല്ലെ​ന്നും, മ​റ്റ് പ്ര​തി​ക​ളു​ടെ കു​റ്റം തെ​ളി​യി​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ന് സാ​ധി​ച്ചി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

വ​യ​നാ​ട് പ്രി​ൻ​സി​പ്പ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജി ഇ. ​അ​യൂ​ബ്ഖാ​നാ​ണ് കേ​സി​ൽ വി​ധി പ​റ​ഞ്ഞ​ത്. അ​തേ​സ​മ​യം മു​ത്ത​ങ്ങ സം​ഭ​വ​ത്തി​ലെ അ​ബ്ദു​ൾ സ​ലാം വ​ധ​ശ്ര​മ​ക്കേ​സി​ൽ എം. ​ഗീ​താ​ന​ന്ദ​ൻ ഉ​ൾ​പ്പെ​ടെ നാ​ല് പേ​ർ കു​റ്റ​ക്കാ​രാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. ഗീ​താ​ന​ന്ദ​ന് പു​റ​മേ ബി​നു, ര​മേ​ശ​ൻ കൊ​യ്യാ​ലി​പു​ര, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രാ​ണ് ഈ ​കേ​സി​ൽ കു​റ്റ​ക്കാ​രാ​യി ക​ണ്ടെ​ത്തി​യ​ത്.

ഇ​വ​ർ​ക്ക് അ​ഞ്ചു വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും കോ​ട​തി വി​ധി​ച്ചി​ട്ടു​ണ്ട്. ഭൂ​സ​മ​ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​നം ക​ണ്ട ഏ​റ്റ​വും വ​ലി​യ സം​ഘ​ർ​ഷ​ങ്ങ​ളി​ലൊ​ന്നി​നാ​ണ് ഇ​പ്പോ​ൾ കോ​ട​തി​യു​ടെ വി​ധി​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്. 2003 ഫെ​ബ്രു​വ​രി 19നാ​ണ് കേ​ര​ള​ത്തെ ന​ടു​ക്കി​യ സം​ഭ​വം ന​ട​ക്കു​ന്ന​ത്.

ഭൂ​ര​ഹി​ത​ര്‍​ക്ക് ഭൂ​മി ന​ല്‍​കു​മെ​ന്ന സ​ര്‍​ക്കാ​ര്‍ വാ​ഗ്ദാ​നം ലം​ഘി​ക്ക​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ആ​ദി​വാ​സി ഗോ​ത്ര മ​ഹാ​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മു​ത്ത​ങ്ങ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ല്‍ കു​ടി​ല്‍ കെ​ട്ടി സ​മ​രം തു​ട​ങ്ങി​യ​ത്. ഇ​വ​രെ ഒ​ഴി​പ്പി​ക്കാ​ൻ പോ​ലീ​സ് എ​ത്തി​യ​തോ​ടെ​യാ​ണ് വ​ൻ സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. പോ​ലീ​സ് ന​ട​പ​ടി​ക്കി​ടെ​യാ​ണ് അ​വ​ർ ബ​ന്ദി​യാ​ക്കി​യ വി​നോ​ദി​ന് വെ​ട്ടേ​റ്റ​ത്.

സ​മ​ര​ക്കാ​രി​ൽ​നി​ന്ന് ര​ക്ഷി​ച്ച് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും​വ​ഴി വി​നോ​ദി​ന് ജീ​വ​ൻ ന​ഷ്ട​മാ​യി. പോ​ലീ​സ് വെ​ടി​വെ​പ്പി​ൽ ജോ​ഗി എ​ന്ന ആ​ദി​വാ​സി യു​വാ​വും കൊ​ല്ല​പ്പെ​ട്ടിരുന്നു.

 

Latest News

Corehub Up